‘ഉദയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; സുരാജും ശ്രീനാഥും പ്രധാനവേഷത്തിൽ

നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദയ. സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി എന്നിവരെ പ്രഥാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിക്കഴിഞ്ഞു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഉദയയുടെ പോസ്റ്റർ പുറത്തുവിട്ടത്. ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ നടന്‍ ടിനി ടോം എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി തുടക്കം കുറിയ്ക്കുകയാണ്.