ഗോവയിൽ പിറന്നാളാഘോഷിച്ച് വിക്കിയും നയൻസും; ആഘോഷങ്ങൾ കുടുംബസമേതം

ആരാധകർ കാത്തിരിക്കുന്ന വിശേഷമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും യുവസംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം. ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വിഷ്നോശിന്റെ പിറന്നാളാഘോഷമാണ് ട്രെന്റിംഗിൽ.

വിക്കിയുടെ പിറന്നാൾ വിരുന്നും ഗോവയില്‍ ആണ്. ഇത്തവണ ഇരുവരുടെയും അമ്മമാരും ഒപ്പമുണ്ട്. പിറന്നാള്‍ ദിനത്തില്‍ നയന്‍സിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ബെര്‍ത്ത് ഡേ വൈബ്‌സ്, ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടെയും ആശംസകള്‍ കൊണ്ടും ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുകയാണ്’ എന്നാണ് ഈ ഫോട്ടോയ്ക്ക് താരം അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ ‘നല്ല സമയം ഇപ്പോള്‍ തുടങ്ങുന്നു’ എന്നെഴുതിയ ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ധരിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം സംവിധായകന് ആശംസകളുമായി വന്നിരിക്കുകയാണ്.