മമ്മൂട്ടിയും മഞ്ജുവാര്യരുമൊന്നിക്കുന്ന ദി പ്രീസ്റ്റ്; ചിത്രീകരണം 22 ന് പുനരാരംഭിക്കും

കൊവിഡ് പ്രതിസന്ധിയെതുടർന്ന് നിസ്ചലമായ സിനിമാമേഖല വീണ്ടും സജീവമാകുകയാണ്. പലചിത്രങ്ങളും ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. മ്മൂട്ടിയും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം പ്രീസ്റ്റിന്റെ ചിത്രീകരണം ഈ മാസം 22 ന് പുനരാരംഭിക്കും. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ കൈതി , രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്കയും ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്.

The Priest First Look Poster

കൊവിഡ് വ്യാപനത്തെത്തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.