നടി ഭാമയ്ക്കെതിരെ രൂക്ഷമായ വിമർശനം; യൂദാസിന്റെ ചിത്രം പങ്കുവച്ച് എ എസ് മാധവൻ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ ചലച്ചിത്രതാരങ്ങളെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്. മൊഴിമാറ്റിയ നടി ഭാമയെ രൂക്ഷമായ ബാഷയിൽ വിമർശിച്ചിരിക്കുകയാണ് എഴുത്തുകാരനായ മാധവൻ. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചിത്രം പങ്കുവെച്ച്‌ ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം’ എന്ന് കുറിച്ചാണ് എന്‍. എസ്. മാധവന്റെ പ്രതികരണം. കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വരുന്നത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ താരങ്ങളായ സിദ്ധിഖും ഭാമയും നേരത്തെ നൽകിയ മൊഴി സ്ഥിരീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.