ആ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു എന്നിലെ നടന്റെ തിരിച്ചുവരവ്; മനോജ് കെ ജയൻ

കരിയറിൽ ഉയർച്ച താഴ്ചകൾ ഏരെ നേരിട്ട നടനാണ് മനോജ് കെ ജെയൻ. ഹരിഹരന്‍ – എംടി സിനിമകളില്‍ ഉൾപ്പെടെ തുടക്കകാലത്ത് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തെങ്കിലും ഏറെയൊന്നും വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നായകനായെത്തിയ ചിത്രങ്ങൾ അധികവും പ്രദർശന വിജയം നേടാതെ പോകുകയായിരുന്നു. പിന്നീട് സാമ്പത്തിക വിജയം ആഗ്രഹിക്കാതെ വികെ പ്രകാശ്‌ ചെയ്ത ‘പുനരധിവാസം’ എന്ന സിനിമയാണ് വീണ്ടും ഒരു നായകവേഷം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മനോജ് കെ ജയൻ പറയുന്നത്.

തന്റെ ചിത്രങ്ങൾ അടുപ്പിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് വികെ പ്രകാശ് പുനരധിവാസത്തിലേക്ക് വിളിക്കുന്നത്. ഒരു താല്‍പ്പര്യം തോന്നി അങ്ങനെയാണ് പുനരധിവാസം ചെയ്യുന്നത്. ആ സമയത്ത് മറ്റൊരു കൊമേഴ്സ്യല്‍ സിനിമ കൂടി വന്നു. ‘വല്യേട്ടന്‍’. ആ മമ്മൂട്ടിചിത്രം തനിക്ക് നൽകിയത് ഒരു പുതിയ തുടക്കമായിരുന്നു. തന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത്- ഷാജി കൈലാസ് ടീം മനപൂര്‍വം നല്‍കിയ വേഷമാണത്’. മനോജ്‌ കെ ജയന്‍ പറയുന്നു.