കുഞ്ചാക്കോ ബോബൻ – ജോജു ജോർജ് കൂട്ടുകെട്ടിൽ ‘നായാട്ട്’ വരുന്നു; സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്

ചാർലിക്ക്‌ ശേഷം മറ്റൊരു മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന താരങ്ങൾ ആകുന്ന ‘നായാട്ട്’ ആണ് മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

ജോസഫിന് ശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന സിനിമക്ക്‌ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗോൾഡ്‌ കോയിൻ മിഷൻ പിക്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്‌. മഹേഷ് നാരായൺ ആണ് എഡിറ്റർ.