സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം; പ്രതികരിച്ച് നടി സ്വാസിക

തുടക്കം സിനിമയിലൂടെയായിരുന്നെങ്കിലും. ചെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി സ്വാസിക. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശം അയച്ചയാൾക്കരെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സ്വാസിക. ഇയാളുടെ പേരും സന്ദേശവും താരം പുറത്തുവിട്ടു.ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സ്വാസിക പറഞ്ഞു. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു, സൈബര്‍ സെല്ലില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവര്‍ത്തികള്‍ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക”. എന്നാണ് സ്വാസിക കുറിച്ചത്. കമന്റിന്റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.