തോട്ടത്തിൽ വിളവെടുപ്പിന്റെ തിരക്കിൽ മെഗാസ്റ്റാർ; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ മാത്രമല്ല ടെക്നോളജിയിലും, വാഹനങ്ങളിലും ഒപ്പം കൃഷിയിലും ഏറെ തൽപരനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‌‍റെ വിശേഷങ്ങളും മേക്ക് ഓവര്‍ ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മെഗാസ്റ്റാറിൻ‌രെ പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. സ്വന്തം തോട്ടത്തില്‍ നട്ടുവളര്‍ത്തിയ സസ്യത്തിന്റെ പഴം വിളവെടുത്തതിന്റെ ചിത്രവുമായിട്ടാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. സണ്‍ഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തില്‍ വിളഞ്ഞത്.

ചെടിക്ക് മുന്നില്‍ നിന്നുള്ളതും പഴത്തിന്റെയും ഫോട്ടോ മമ്മൂട്ടി പങ്കുവച്ചിരുന്നു. പ്രകൃതിയിലും കൃഷിയിലും തനിക്കുള്ള താത്പര്യം താരം നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. ജന്മദിനത്തിൽ മമ്മൂട്ടിക്ക് മകള്‍ സുറുമി സമ്മാനിച്ച കേക്കിലും സണ്‍ഡ്രോപ് പഴങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു.