പ്രേക്ഷകർ അവേശത്തോടെ സ്വീകരിച്ച ക്രൈം ത്രില്ലറാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ദൃശ്യം. ജോർജുകുട്ടിയെന്ന സാധാരണക്കാരന്റെ വേഷത്തിലെത്തി സൂപ്പർസ്റ്റാർ മോഹൻലാൽ ആരാധകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 21നാണ് ആലുവയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വീണ്ടും ജോർജുകുട്ടിയായി മോഹൻ ലാലും ഷൂട്ടിംഗ് സെറ്റിൽ എത്തിക്കഴിഞ്ഞു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. മീന, അന്‍സിബ, എസ്തര്, സിദ്ധിഖ്, ആശ ശരത്, സായ്കുമാര്, മുരളി ഗോപി, ഗണേഷ് കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പാണ്. ചിത്രത്തിലെ ഇന്‍ഡോര്‍ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞു തൊടുപുഴയിലേക്ക് ചിത്രീകരണം മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.