കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം കൽപ്പന; ഗജനിയിലെ ഓർമ്മകളുമായി അസിൻ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ മലയാളി താരമാണ് അസിൻ.2001 ല്‍ സത്യന്‍ അന്തിക്കാട് സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ ശ്രദ്ധേയമായ വേഷങ്ങൾ അസിനെത്തേടിയെത്തി.

വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. എങ്കിലും തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങളും ചിത്രങ്ങളുമായി സോഷൽ മീഡിയയിൽ സജീവമാണ്. തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ ഓർക്കുകയാണ് താരം ഇപ്പോൾ.

സൂര്യയെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ഗജിനിയില്‍ അസിനായിരുന്നു നായിക. ചിത്രത്തിൽ അസിന്‍ അവതരിപ്പിച്ച കല്‍പ്പന എന്ന കഥാപാത്രമായിരുന്നു കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമെന്ന് അസിൻ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ കൽപ്പനയായുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.