കൊവിഡ് പ്രതിസന്ധി മറികടന്ന് സിനിമാമേഖല സജീവമാകുമ്പോൾ ചലച്ചിത്ര പ്രവർത്തകരിലേക്കും കൊവിഡ് വ്യാപിക്കുന്നു. ഇപ്പോഴിതാ ഡിവോഴ്സ് എന്ന സിനിമയുടെ സെറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടൻ പി ശ്രീകുമാറിനടക്കം പലർക്കും. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു.
ശ്രീകുമാറിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ക്വറന്റൈനിലാണ്.