ആ സിനിമയിലൂടെ കരിയർ തുടങ്ങാൻ കഴിഞ്ഞത് ഭാഗ്യം; സിനിമാപ്രവേശം ഓർമ്മിച്ച് സംയുക്താ വർമ്മ

സിനിമാപ്രേമികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് സംയുക്താ വർമ്മ. കേവലം നാലുവർഷം മാത്രമേ സിനിമയിൽ അഭിനയിച്ചുള്ളു എങ്കിലും നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി. നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് സംയുക്ത.

പൊതുപരിപാടികളിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ അഭിമുഖങ്ങളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ പങ്കെടുക്കാറുമുണ്ട്. യോഗയിലാണ് ഈയിടെയായി താരത്തിന്റെ ശ്രദ്ധമുഴുവൻ. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള സംയുക്തയുടെ വാക്കുകളാണ് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

എകെ ലോഹിതദാസിന്റെ രചനയിൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത്. 1999 ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. തിലകന്‍, കെപിഎസി ലളിത, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായെന്ന് പറയുകയാണ് സംയുക്ത. അടുത്തിടെയാണ് ഈ സിനിമയുടെ 4കെ വേര്‍ഷനില്‍ പുറത്ത് വിടുന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവെക്കുന്നതിനൊപ്പമായിരുന്നു സംയുക്തയുടെ വാക്കുകൾ.

അരങ്ങേറ്റ സിനിമ ആയിരുന്നെങ്കിലും ആദ്യ ചിത്രത്തിലെ പ്രകടനം വിലയിരുത്തി ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സംയുക്ത വര്‍മ്മയ്ക്കായിരുന്നു. 1999 ല്‍ വെള്ളിത്തിരയിലെത്തിയ സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ അഭിനയിച്ചിരുന്നുള്ളു. ഈ കാലയളവിനുള്ളില്‍ പതിനെട്ടോളം സിനിമകളില്‍ അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ തെങ്കാശി പട്ടണം എന്ന ചിത്രത്തിലായിരുന്നു നടി അവസാനം അഭിനയിച്ചത്.