നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തരാക്കും; ഗാന്ധിജിയുടെ വാക്കുകൾ പങ്കുവച്ച് ഭാവന

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലാണ് താരം കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചത്. വിവാഹശേഷം താരംകന്നഡ ചിത്രങ്ങളിലാണ് സജീവമായത്. സോഷ്യൽ മീഡിയയിൽ ആക്ടീവാണ് ഭാവന. പുതിയ ചിത്രങ്ങളും, വിശേഷങ്ങളും ഒപ്പം ധീരമായ നിലപാടുകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഗാന്ധിജയന്തി ദിനത്തിൽ ഭാവനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗാന്ധിജിയുടെ വചനങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
ശക്തി വിജയത്തില്‍ നിന്നു മാത്രം വരുന്നതല്ല. നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മള്‍ ശക്തരാകുന്നത്. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. സഹപ്രവർത്തകരടക്കം നിരവധിപ്പേർ കുറിപ്പിനോട് പ്രതികരിച്ചിട്ടുണ്ട്.