നാളെയുടെ മലയാള സിനിമയ്ക്കൊപ്പം പറക്കാൻ അഖിലേഷും

മലയാള സിനിമയിലേക്ക് നിരവധി പുത്തൻ താരങ്ങൾ വന്നു കൊണ്ടേയിരിക്കുകയാണ്. പലരും പാതി വഴിയിൽ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചു പോകുന്നെങ്കിലും ഒരിക്കലും പ്രതീക്ഷ കൈ വിടാതെ ബസേലിയോസ് കോളേജിലെ പഴേ ബെസ്റ്റ് ആക്ടർ പയ്യൻ അഖിലേഷ് തന്റെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. നഴ്‌സറി കാലം മുതലേ അഭിനയം തുടങ്ങിയ അഖിലേഷ് പിന്നീട് അഭിനയമാണ് തന്റെ പാഷൻ എന്നു തിരിച്ചറിയുന്നത് കോളേജിൽ വച്ചാണ്. ബിരുദ പഠനകാലത്ത് നാടകങ്ങളിലും മറ്റും കഴിവ് തെളിയിച്ചു 2014ഇൽ കോളേജിന്റെ ബെസ്റ്റ് ആക്ടറും ആയി അഖിലേഷ്.

പിന്നീട് ഏതൊരു സിനിമമോഹിയെയും പോലെ തന്നെ കഠിനമായ വഴികളായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ തന്റെ പഠനത്തിനും പ്രാധാന്യം കൊടുത്ത അഖിലേഷിന് ബയോസ്റ്റാറ്റിസ്റ്റിക്സിൽ ഒരു പിജി ഉണ്ട്. പന്ത്രണ്ടോളം ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച അഖിലേഷ് 4 സിനിമകളിൽ താരപരിവേഷ പ്രാധാന്യം നോക്കാതെ തന്നെ അഭിനയിച്ചിട്ടുണ്ട്. ഇനി വരുന്ന IFFK യിൽ മത്സര വിഭാഗത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭ്രഷ്ട് എന്ന ചിത്രമുൾപ്പടെ ജാക്ക് ഡാനിയൽ എന്ന ദിലീപ് ചിത്രത്തിലെ വേഷവും ഈ തുടക്കകാരന്റെ കരിയറിലെ പൊൻ തൂവലുകളാണ്. കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ ‘ഏക്‌ സന്തുഷ്ട്‌ കുടുംബ്‌’ എന്ന വെബ്‌ സീരീസിലും നായകൻ അഖിലേഷ്‌ ആണ്. നിരവധി മികച്ച അഭിപ്രായങ്ങളാണ് ഇതിലെ പ്രകടനത്തിന് അഖിലേഷിന് വന്നുകൊണ്ടിരിക്കുന്നത്‌.

തേടിയലയുന്നവനെ കൈ വിടാത്ത കലയാണ് സിനിമ. എന്നെങ്കിലും ഒരു ദിവസം ബിഗ് സ്ക്രീനിൽ നോക്കി നമുക്ക് കയ്യടിക്കാൻ പാകത്തിൽ മലയാളത്തിന്റെ മണ്ണിൽ ഈ യുവതാരം വളരട്ടെ.