കരിയറിൽ ഏറെ വെല്ലുവിളിയായ കഥാപാത്രം; പുത്തൻ ചിത്രത്തെക്കുറിച്ച് അനുഷ്ക ഷെട്ടി

ഹേമന്ത് മധുകറിന്റെ സംവിധാനത്തിൽ മാധവനും അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് നിശബ്ദം. സസ്പെൻസ് ത്രില്ലറായ ചിത്രത്തിൽ സാക്ഷി എന്ന ഊമയായ കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിച്ചത്. തന്റെ കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തിയ കഥാപാത്രമാണ് സാക്ഷിയെന്ന് അനുഷ്ക പറയുന്നു.

നിശബ്ദത്തിന്റെ ചിത്രീകരണ രീതിയും മറ്റും വളരെ വ്യത്യസ്തമായി തോന്നി. പുതുമയുള്ള ഒന്ന് അവതരിപ്പിക്കാനുള്ള ശ്രമം തിരക്കഥയില്‍ കാണാനുണ്ടായിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രം സാക്ഷി ഊമയായ ഒരു ചിത്രകാരിയാണ്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതിയൊരു ഭാഷ പഠിക്കുന്നത് പോലെയായിരുന്നു. ഏറെ ശ്രമകരമായ ഒരു കാര്യമായിരുന്നു അത്.

സാക്ഷിയ്ക്കായി ഞാന്‍ ആദ്യം ഇന്ത്യന്‍ സൈന്‍ ലാംഗ്വേജും ഇന്റര്‍നാഷണല്‍ സൈന്‍ ലാംഗ്വേജും പഠിച്ചു. പിന്നീട് യുഎസില്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ യുഎസ് സൈന്‍ ലാംഗ്വേജും പഠിച്ചു. ഏറെ തയ്യാറെടുപ്പുകളോടെയാണ് സക്ഷിയെ അവതരിപ്പിച്ചത്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

കൊന വെങ്കട്ട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനീല്‍ ഡിയോ ആണ്. ശാലിനി പാണ്ഡേ, അഞ്​ജലി, ഹോളിവുഡ്​ നടന്‍ മൈക്കല്‍ മാഡ്​സണ്‍ എന്നിവരാണ് ചിത്രത്തിലെ​ മറ്റ്​ താരങ്ങള്‍​​.