ജോർജു കുട്ടിയേയും കുടുംബത്തേയും വീണ്ടും കണ്ട സന്തോഷത്തിൽ ആരാധകർ; വൈറലായി ദൃശ്യം 2 ലൊക്കേഷൻ ചിത്രം

മലയാളികൾക്ക് മറക്കാനാകാത്ത ക്രൈം ത്രില്ലറാണ് ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയെയും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ദൃശ്യം 2 ന്റെ ലൊക്കേഷൻ ചിത്രം വൈറലാകുകയാണ്. നായകന്‍ മോഹന്‍ലാല്‍. മീന, എസ്തര്‍, അന്‍സിബ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ജോർജുകുട്ടിയേയും കുടുംബത്തേയും വീണ്ടും കണ്ട ആരാധകർ വളരെവേഗം തന്നെ ചിത്രം ഏറ്റെടുക്കുകയായിരുന്നു.