ഞാൻ മരിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി നടി മിഷ്ടി ചക്രവർത്തി

ആദം ജോൺ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയ താരമാണ് മിഷ്ടി ചക്രവർത്തി. ഒറ്റ ചിത്രത്തിലൂടെ തന്നെ മിഷ്ടി മലയാളികളുടെ പ്രിയങ്കരിയായി. മറ്റു പല ചലച്ചിത്ര താരങ്ങൾക്കും സംഭവിച്ചതുപോലെ തന്നെ സ്വന്തം മരണം നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മിഷ്ടിയും. താൻ ആരോഗ്യവതിയായി ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് മിഷ്ടി പറയുന്നത്.

“ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനു​ഗ്രഹം കൊണ്ട് ഞാന്‍ ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്” ​ഗൂ​ഗിള്‍ സര്‍ച്ചിൽ താൻ മരിച്ചതായി രേഖപ്പെടുത്തിയ സ്ക്രീൻ ഷോട്ട് സഹിതം താരം കുറിച്ചു.

വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ബംഗാളി നടിയായി മിഷ്തി മുഖർജി മരണപ്പെട്ടിരുന്നു. ഈ വാർത്തയെത്തുടർന്നുണ്ടായ തെറ്റിദ്ധാരണയാണ് ബംഗാളി സ്വദേശിയായ മിഷ്ടിയുടെ മരണവാർത്തയായി പരിണമിച്ചത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...