ഷൂട്ടിംഗിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്; ICU വിൽ നിരീക്ഷണത്തിൽ

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്. കഴിഞ്ഞ ദിവസം നടന്ന സംഘട്ടന ചിത്രീകരണത്തിനിടെ പറ്റിയതാണ് പരിക്ക്. മൂന്ന് ദിവസമായി വേദന അനുഭവിച്ച താരം ഇന്ന് വൈദ്യ സഹായം തേടുകയായിരുന്നു. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാൽ അദ്ദേഹത്തെ ഐ സി യു വിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പരിക്ക്‌ പേടിക്കാനില്ലായെന്നും ടോവിനോ നിരീക്ഷണത്തിലാന്നും അദ്ദേഹത്തിന്റെ PRO ആയ വിപിൻ കുമാർ അറിയിച്ചു.