ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനാകാനൊരുങ്ങി വിജയ് സേതുപതി

ക്രിക്കറ്റ് ഇതി ഹാസവും ശ്രീലങ്കയുടെ അഭിമാന താരവുമായിരുന്ന മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മുരളീധരനായി വേഷമിടുന്നത് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘800’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം ഓർമ്മിപ്പിച്ചാണ് ഈ പേര് നൽകിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിച്ചേക്കും.

താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഈ ലാന്‍ഡ്മാര്‍ക്ക് പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനം’ എന്നാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ച്‌ കൊണ്ട് വിജയ് സേതുപതി കുറിച്ചത്.