നിവിൻ പോളിയുടെ പുതിയ സിനിമ ‘കനകം കാമിനി കലഹം’; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

നിവിൻ പോളിയുടെ പുതിയ സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രഖ്യാപിച്ചു. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന സിനിമയുടെ പേര് ‘കനകം കാമിനി കലഹം’ എന്നാണ്. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ പ്രശസ്തനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ ആണ് സിനിമ സംവിധാനം ചെയ്യുന്നത്‌.