ഞാൻ ‘അമ്മ’യിൽ നിന്ന് രാജിവെക്കുന്നു, ഒപ്പം ഇടവേള ബാബു രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു: പാർവതി

താൻ ‘അമ്മ’ സംഘടനയിൽ നിന്നും രാജിവെക്കുന്നുവെന്നും ഒപ്പംഇടവേള ബാബു രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും നടി പാർവതി തിരുവോത്‌. ആക്രമിക്കപ്പെട്ട നടി ഭാവനയെ കുറിച്ച്‌ ഇടവേള ബാബു നടത്തിയ പരാമർശമാണ് പാർവതിയുടെ പ്രസ്താവനക്ക്‌ കാരണം. ട്വന്റി ട്വന്റിക്ക്‌ ശേഷം ‘അമ്മ’ നിർമ്മിക്കുന്ന സിനിമയിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഭാവന ഇപ്പോൾ അമ്മയിലില്ല, മരിച്ചുപോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല അത്രേ പറയാൻ പറ്റു’ എന്നാണ് ഇടവേള ബാബു അഭിപ്രായപ്പെട്ടത്‌. ഇതിനെതിരെ ആണ് തന്റെ രാജിയും ഒപ്പം ഇടവേള ബാബു രാജിവെക്കണമെന്നും ആവശ്യപ്പെട്ട്‌ പാർവതി ഫേസ്ബുക്കിൽ കുറിച്ചത്‌.

ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം: