ചാക്കോച്ചനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിൽ നീണ്ടകാലം എഡിറ്റർ ജോലികൾ ചെയ്യുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. ‘നിഴൽ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും നയൻതാരയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌. ഫെല്ലിനി, ആന്റോ ജോസഫ്‌, ബാദുഷ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ പ്രഖ്യാപനം പൃഥ്വിരാജ്‌, ദുൽഖർ, ഫഹദ്‌, ടോവിനോ എന്നിവർ അവരുടെ ഫേസ്ബുക്ക്‌ പേജുകൾ വഴി നിർവഹിച്ചു.

Nizhal First Look Title Poster