കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി ഒരുക്കുന്ന ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’; സുരാജും നിമിഷയും പ്രധാന വേഷത്തിൽ

കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌ എന്ന സിനിമക്ക്‌ ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. സുരാജ്‌ വെഞ്ഞാറമൂട്‌, നിമിഷ സജയൻ എന്നിവർ പ്രധാന താരങ്ങളാകുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പൃഥ്വിരാജാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്‌. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേകബ്‌, വിഷ്ണു രാജൻ, സജിൻ എസ്‌ രാജ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.