അങ്ങനെ ആ തീരുമാനത്തിലെത്തി; വർക്കൗട്ട് ചിത്രങ്ങളുമായി ഭാവന

മലയാളികളുടെ ഇഷ്ടനായികയാണ് ഭാവന. വിവാഹശേഷം കന്നഡത്തിന്റെ മരുമകളായെങ്കിലും താരം ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ ഭാവന പ്രേക്ഷകരിലേക്കെത്താറുണ്ട്. ലോക്ക് ഡൗൺ കാലത്ത് ശരീരഭാരം കൂടിയെന്ന് ആശങ്കപ്പെട്ട് ഭാവന ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.’എല്ലാ കാര്യങ്ങളും തടി വയ്ക്കുന്നത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു’- എന്നാണ് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അന്ന് ഭാവന കുറിച്ചത്. ഇപ്പോഴിതാ അതിന് പരിഹാരം കണ്ടെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് താരം. വര്‍ക്കൗട്ടിനിടെ ജിമ്മില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളാണ് ഭാവന തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുതുതായി പങ്കുവച്ചിരിക്കുന്നത്.