പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ പൃഥ്വിരാജിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. നായകനും സംവിധായകനും രോഗം സ്ഥിരീകരിച്ചതോടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. സെറ്റിലെ മറ്റ് താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഇനി ക്വറന്ററൈനിൽ പോകേണ്ട സാഹചര്യമാണ്.

ക്വീൻ എന്ന ചിത്രത്തിനു ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം എന്നേക്ക് പുനരാരംഭിക്കുമെന്ന് പറയാനാകില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.