ആദ്യം നായിക പിന്നെ ഗായിക ഇനി നിർമ്മാതാവ്; മംമ്തയ്ക്ക് ഇത് പുതിയ വേഷം

ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും ആരാധകരുടെ മനസിലും തന്‌‍റേതായ ഇടം നേടിയ താരമാണ് മംമ്ത മോഹൻദാസ്. മികച്ച നടിയും ഗായികയും മാത്രമല്ല ഇനിമുതൽ നിർമ്മാതാവിന്റെ വേഷത്തിലാണ് താരം എത്തുക.

മംമ്തയും സുഹൃത്തുംനുമായ നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. സിനിമയിൽ നിന്ന് ഏറെ അംഗീകാരങ്ങൾ ലഭിച്ചും ഇനി സിനിമയ്ക്കുവേണ്ടിയും എന്തെങ്കിലും തിരിച്ചുചെയ്യണമെന്നാണ് മമത പറയുന്നത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ സഹകരിക്കാൻ സാമൂഹ മാധ്യമങ്ങളിലൂടെയും സമീപിക്കാന്‍ കഴിയുമെന്നും താരം അറിയിച്ചിട്ടുണ്ട്.

2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമയിലേക്കെത്തിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മംമ്ത വേഷമിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 25ലധികം ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്. ഫോറന്‍സിക് ആണ് മംമ്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.