വിസ്മയിപ്പിച്ച് താരപുത്രി; പരിശീലന ചിത്രങ്ങൾ പങ്കുവച്ച് വിസ്മയ മോഹൻലാൽ

മലയാളത്തിന്റെ സൂപ്പർ സ്റ്റാറാണ് മോഹൻ‌ലാൽ. ലാൽ നായകനായെത്തുന്ന ആക്ഷൻ സിനിമകൾ ആരാധകർക്ക് എന്നും ആവേശമാണ്. താരത്തിന്റെ മക്കളും ആക്ഷന്റെ കാര്യത്തിൽ പിറകിലല്ല എന്നു തെളിയിക്കുകയാണ്. മകൻ പ്രണവ് മോഹൻലാൽ തന്റെ രണ്ടു ചിത്രങ്ങളിലും ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മകൾ വിസ്മയ ഒരുപടികൂടി മുന്നിലാണ്. തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയുടെ വീഡിയോകള്‍ ഇതിനു മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു.

ഇപ്പോഴിതാ വീണ്ടും വിസ്മയിപ്പിക്കുന്ന പുതിയ പരിശീലന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരപുത്രി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ വീഡിയോ പങ്കുവച്ചിട്ടുള്ളത്. നിരവധിപ്പേരാണ് പ്രതികരണവുമായെത്തിയത്. മികച്ച മെയ് വഴക്കത്തോടെയാണ് താരപുത്രിയുടെ പ്രകടനമെന്നാണ് ആരാധകരുടെ വാക്കുകൾ.