പാർവതിയും ബിജു മേനോനും ഒന്നിക്കുന്നു; സംവിധാനം സനു ജോൺ വർഗീസ്

മലയാള സിനിമ മേഖല വീണ്ടും സജീവമാകുകയാണ്. ബിജു മേനോൻ പാർവതി എന്നിവർ ഒരുമിക്കുന്ന പുതിയ ചിത്രം ഇന്ന് ചിത്രീകരണം ആരംഭിച്ചു. സനു ജോൺ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ബിജു മേനോൻ, പാർവതി എന്നിവർക്ക്‌ പുറമെ ഷറഫുദ്ദീനും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. വിശ്വരൂപം, ജേഴ്‌സി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച സനു ഒരുക്കുന്ന ചിത്രമെന്ന നിലയിൽ സിനിമയ്ക്കയുള്ള പ്രതീക്ഷകളും വലുതാണ്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗി ശ്രീനിവാസ്‌ റെഡ്ഡിയാണ് നിർവഹിക്കുന്നത്‌. ആൻഡ്രോയിഡ്‌ കുഞ്ഞപ്പന്റെ സംവിധായകനായ രതീഷ്‌ ഈ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ മേഖല കൈകാര്യം ചെയ്യും. മൂൺഷോട്ട്‌ എന്റർടൈൻമന്റ്‌, ഓ പി എം സിനിമാസ്‌ എന്നീ ബാനറുകളുടെ കീഴിൽ ആഷിഖ്‌ അബുവും സന്തോഷ്‌ ടി കുരുവിളയും ചേർന്നാണ് സിനിമ നിർമിക്കുന്നത്‌.