ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ നാളെ ചിത്രീകരണം ആരംഭിക്കുന്നു

നവാഗനതായ വിഷ്ണു മോഹൻ സംവിധാനം നിർവഹിച്ച്‌ ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിക്കുന്ന സിനിമയിൽ അഞ്ജു കുര്യൻ ആണ് നായികയായി എത്തുന്നത്‌. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. പൂർണ്ണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം നടക്കുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.