മ‍ഞ്ജു വാര്യർ ചിത്രം 9 എംഎം ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

മലയാളത്തിൻരെ ലേഡി സൂപ്പർ സ്റ്റാർ മജ്ജുവാര്യർ നായികയാകുന്ന പുതിയ ചിത്രമാണ് 9 എം എം. നവാഗതനായ ദിനില്‍ ബാബുവാണ് സംവിധാനം. മഞ്ജുവിന്റെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് ഇത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് . സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.