കാർത്തി ചിത്രം സുൽത്താൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കാർത്തി നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് സുൽത്താൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്.

കയ്യിൽ ചാട്ടയുമായി കലിപ്പ് ലുക്കിലുള്ള കാർത്തിയാണ് പോസ്റ്ററിൽ. ആക്ഷൻ ചിത്രമെന്നാണ് സൂചന. ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക രശ്മി മന്ദാനയാണ്. പുതു വര്‍ഷത്തിലാണ്‌ ചിത്രം റിലീസ് ചെയ്യുക.