അമിതാഭ് ബച്ചൻ വീണ്ടും ആശുപത്രിയിലെന്ന് വാർത്തകൾ; അത് ഡ്യൂപ്ലിക്കേറ്റെന്ന് അഭിഷേക്

പ്രമുഖതാരങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പതിവാണ്. അവർ അസുഖ ബാധിതരായെന്നും ചിലപ്പോൽ മരണപ്പെട്ടുവെന്നുമെല്ലാം പ്രചാരണങ്ങൾ നടക്കും. കൊറോണക്കാലത്ത് അത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി വിശ്രമിക്കുന്നതിനിടയില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു.

എന്നാൽ വ്യാജ പ്രചാരണത്തെ തള്ളി മകനും നടനുമായ അഭിഷേക് ബച്ചൻ രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിതാബ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ പ്രതികരണവുമായി എത്തി.

‘തന്റെ പിതാവായ അമിതാഭ് ബച്ചന്‍ തന്റെ മുന്നില്‍ തന്നെ ഇപ്പോള്‍ ഇരിക്കുന്നുണ്ട്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് അമിതാഭായിരിക്കും’ എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.