എല്ലാ സിനിമയും സംഭവിക്കലാണ്, നമുക്ക് പ്രതീക്ഷിക്കാം; ആരാധകന്റെ ചോദ്യത്തിന് സംവിധായകൻ ഭദ്രന്റെ മറുപടി

മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി സിനിമകൾ സമ്മാനിച്ച സംവിദായകനാണ് ഭദ്രൻ. അയ്യർ ദി ഗ്രേറ്റ്, സ്ഫടികം, വെള്ളിത്തിര തുടങ്ങി യ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. 2005 ൽ പുറത്തിറങ്ങിയ ഉടയോനാണ് ഭദ്രന്റെ സംവിധാനത്തിൽ അവസാനമെത്തിയ ചിത്രം.

കഴിഞ്ഞ 15 വർഷങ്ങളായി എന്തുകൊണ്ടാണ് സിനിമയെടുക്കാത്തെന്ന ആരാധകന്റെ ചോദ്യത്തിന് ഭദ്രൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമാ ജേണലിസ്റ്റും തിരക്കഥാകൃത്തുമായ സുരേഷ് കുമാർ രവീന്ദ്രൻ എന്നയാളുടെ ചോദ്യത്തിനാണ് ഭദ്രൻ മറുപടി നൽകിയത്.

ആ വാക്കുകളുടെ ഓരോ ശ്വാസവും സിനിമയില്‍ കൂടുതല്‍ കരുത്തോടെ ജീവിക്കാന്‍ എന്നെ പ്രചോദിപ്പിക്കുകയാണ്. എല്ലാ സിനിമയും സംഭവിക്കലാണ്, സംഭവിക്കാന്‍ നമുക്ക് പ്രതീക്ഷിക്കാം, എന്നായിരുന്നു സംവിധായകന്റെ ഉത്തരം. ഏതായാലും ഈ വാർത്ത പുറത്തുവന്നതോടെ അടുത്ത ഭദ്രൻ ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...