പൃഥ്വിരാജ്‌ നായകനാകുന്ന ‘കോൾഡ്‌ കേസ്‌’; ചിത്രീകരണം ആരംഭിച്ചു

നവാഗതനായ തനു ബാലക്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു. ‘കോൾഡ്‌ കേസ്‌’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പോലീസ്‌ വേഷത്തിലാണ് പൃഥ്വിരാജ്‌ അഭിനയിക്കുന്നത്‌. അതിഥി ബാലനാണ് നായിക. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദും, ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ സോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ജോമോൻ ടി ജോണും ഗിരിഷ്‌ ഗംഗാധരനും ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്‌. പ്രകാശ്‌ അലക്സ്‌ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത്‌ ആരംഭിച്ചു.