‘ഇസാക്കിന്‍റെ ഇതിഹാസം’ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ്

ഉമാമഹേശ്വരി ക്രിയേഷന്‍റെ ബാനറില്‍ അയ്യപ്പന്‍ ആര്‍. നിര്‍മിച്ച്‌ ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം. കൊവിഡ് പ്രതിസന്ധിയത്തുടർന്ന് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെകെഎച്ച്‌. ഹോള്‍ഡിങ്സിന്‍റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ മലയാളം സ്ട്രീമിങ് പ്ലാറ്റ്ഫോമായ Neestream-ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രത്തിൽ ഫാദർ ഇസാക്ക് എന്ന കേന്ദ്ര കഥാപാത്രമായെത്തുന്നത് നടൻ സിദ്ധിഖാണ്. മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കുടുംബചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം.

കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സാജു നവോദയ ,അശോകന്‍,ശ്രീജിത്ത് രവി,കോട്ടയം പ്രദീപ്, ഭഗത് മാനുവല്‍, നെല്‍സണ്‍ ,നസീര്‍ സംക്രാന്തി ,അബു സലിം,ബാബു അന്നൂര്‍ ,അഞ്ജലി നായര്‍.അംബികാമോഹന്‍,സോനാ ഹൈഡന്‍ ,പൗളി മട്ടാഞ്ചേരി,ആര്യ,ഗീത വിജയന്‍ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.