താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയായി [Photos]

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ചലുവാണ് വരൻ . മുംബൈയിലെ ഹോട്ടലിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ താരത്തിന്റെ അടുത്ത ബന്ധിക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിനു പിന്നാലെ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെയടക്കം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ പങ്കുവച്ചിരുന്നു.