പൃഥ്വിരാജ് – അൽഫോൻസ് പുത്രൻ ആദ്യമായി ഒന്നിക്കുന്ന ‘ഗോൾഡ്’ എന്ന സിനിമയുടെ ചിതീകരണം ഇന്നലെ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും ഇന്നലെ കഴിഞ്ഞു. പ്രേമം എന്ന സിനിമ കഴിഞ്ഞ് 6 വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. നയൻതാരയാണ് ചിത്രത്തിൽ നായികയാകുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമയുടെ നിർമ്മാണം.





