‘ഒരു അഡാർ ലവ് ‘ എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കൽ സീനിലൂടെ സിനിമ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പ്രിയാ വാര്യര്‍. അധികം സിനിമ ചെയ്‍തില്ലെങ്കിലും ഒറ്റ സിനിമ കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ പ്രിയ വാര്യർക്ക് കഴിഞ്ഞു. പ്രിയാ വാര്യർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രിയാ വാര്യരുടെ പുതിയ ഓണ ചിത്രങ്ങളാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.


പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും പ്രിയാ വാര്യരുടെ പുതിയ ഫോട്ടോഷൂട്ടും കലക്കിയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.


മലയാളം സിനിമയായ ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കിലായിരുന്നു പ്രിയാ വാര്യര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

