യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെ ദുബായിലെ ചിത്രങ്ങൾ പങ്കുവെച്ച് ടോവിനോ

യുവനടൻ ടോവിനൊ തോമസിന് അടുത്തിടെയാണ് യുഎഇയുടെ ഗോള്‍ഡൻ വിസ സ്വീകരിച്ചത്. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെയാണ് ടോവിനൊയും ഗോള്‍ഡൻ വിസ സ്വന്തമാക്കിയത്. ഇപ്പോൾ ദുബായില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ദുബായിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമെടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സമീര്‍ ഹംസയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

മലയാളത്തിലെ മറ്റ് യുവ താരങ്ങള്‍ക്കും വൈകാതെ ഗോള്‍ഡൻ വിസ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ചലച്ചിത്ര നടൻമാര്‍ക്ക് നേരത്തെ ഗോള്‍ഡൻ വിസ ലഭിച്ചിട്ടുണ്ട്.