കുഞ്ചാക്കോ ബോബൻ – നയൻതാര ജോടി ഒന്നിക്കുന്ന നിഴൽ; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിൽ നീണ്ടകാലം എഡിറ്റർ ജോലികൾ ചെയ്യുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമയാണ് ‘നിഴൽ’. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഇന്ന് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കി. ഫെല്ലിനി, ആന്റോ ജോസഫ്‌, ബാദുഷ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. കുഞ്ചാക്കോ ബോബൻ മജിസ്‌ട്രേറ്റ്‌ ജോൺ ബോബിയായി വേഷമിടുന്ന ചിത്രം ഒരു ത്രില്ലർ ആണ്.