മൂക്കുത്തി അമ്മനെതിരെ മോഡല്‍ മീരാ മിഥുന്‍; നയന്‍താരയെ അധിക്ഷേപിച്ച് പ്രതികരണം, മുന്നറിയിപ്പുമായി ആരാധകര്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര പ്രഥാന കഥാപത്രത്തിലെത്തുന്ന പുതിയ തമിഴ് ചിത്രമാണ് മൂക്കുത്തി അമ്മന്‍.
ആര്‍ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണന്‍ കൂടി ചേര്‍ന്ന്്് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മൂക്കുത്തി അമ്മന്‍ എന്ന ദൈവമായാണ് താരം എത്തുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍ ചിത്രത്തിനെതിരെയും നയന്‍സിനെതിരെയും രംഗത്തുവന്നിരിക്കുകയാണ്

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണെന്നാണ് മീരയുടെ വിമര്‍ശനം. അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ മീര ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. പക്ഷെ വെറുതെ വിടാന്‍ ആരാധകരും തയ്യാറായില്ല. തക്കമരുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ആളുകളെത്തി.സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ആരാധകര്‍ മീരയ്ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.