തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് കൊവിഡ്

തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര താരം ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആചാര്യ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് മെഗാസ്റ്റാറിന് രോഗം സ്ഥിരീകരിച്ചത്. 65 കാരനായ ചിരഞ്ജീവി ഇപ്പോല്‍ വീട്ടില്‍ ക്വാറന്റൈനിലാണ് കവിയുന്നത്.
താരം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. .

”എനിക്കിപ്പോള്‍ രോഗലക്ഷണം കണ്ടെത്തിയതിനാല്‍ വീട്ടില്‍ത്തന്നെ ക്വാറന്റൈനിലാണ്. കഴിഞ്ഞ 5 ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ള എല്ലാവരും കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യും,” ചിരഞ്ജീവി മാധ്യമങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

കൊരടാല ശിവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ആചാര്യ. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കവെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.