സഹ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങളും വസ്ത്രങ്ങളും; ദീപാവലി സമ്മാനവുമായി ചിമ്പു

ദീപാവലി പ്രമാണിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പു. 400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങളും, വസ്ത്രവും,മധുരവും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ സമ്മാനം. ചിത്രീകരണം ആരംഭിച്ച പുതിയ ചിത്രം ഈശ്വരന്റെ സെറ്റിലായിരുന്നു ദീപാവലി സമ്മാനം വിതരണം ചെയ്തത്. ചിമ്പുവിന്റെ കയ്യില്‍ നിന്ന് സമ്മാനം നേടിയവരില്‍ 200ലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ട്.സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു.സുശീന്ദ്രനാണ് ഈശ്വരന്റെ സംവിധാനം. ചിമ്പുവിന്റെ 46ാം സിനിമയാണിത്. ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.