പച്ച നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായി അനശ്വര; പുത്തന്‍ ഫോട്ടോഷൂട്ട് കണ്ടല്‍ കാടുകള്‍ക്കിടയില്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റചിത്രത്തിലൂടെ തന്നെ പ്രക്ഷകര്‍ ഏറ്റെടുത്ത താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തകാലത്ത് ഇറക്കം കുറഞ്ഞ വസ്ത്രമിട്ട് ഫോട്ടോ പങ്കുവച്ചതോടെ സൈബര്‍ ആക്രമണവും നേരിട്ടു.എന്നാല്‍ പ്രായത്തില്‍ ചെറുതെങ്കിലും പക്വതയോടെ തന്റേടത്തോടെയാണ് താരം അതിനെ നേരിട്ടത്. കൃത്യമായ പ്രതികരണങ്ങളോടെ കൂടുതല്‍ സുന്ദരമായ ചിത്രങ്ങളോടെ താരം വീണ്ടും സജീവമാകുകയായിരുന്നു. ഇപ്പോഴിതാ അനശ്വരയുടെ പുത്തന്‍ ച്ത്രങ്ങളാണ് വൈറലായിരിക്കുന്നത്.

കണ്ടല്‍ക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് അനശ്വര. ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായ അനശ്വരയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ് ലൊക്കേഷന്‍.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യില്‍ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ‘എവിടെ’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യില്‍ നായികയായും അനശ്വര അഭിനയിച്ചിരുന്നു.