ധ്യാനിന്റെ സംവിധാനത്തില്‍ നിവിനും അജുവും വീണ്ടുമെത്തുന്നു

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് നിവിന്‍ പോളി-അജുവര്‍ഗീസ്. ഇരുവരുമൊന്നിച്ചെത്തുത്ത ചിത്രങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.കഴിഞ്ഞവര്‍ഷം ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗവ് ആക്ഷന്‍ ഡ്രാമയാണ് ഇരുവരും ഒന്നിച്ചത്തിയ അവസാന ചിത്രം.

ഇപ്പോഴിതാ ഇരുവരും വീണ്ടുമൊന്നിക്കുന്നവെന്ന വാര്‍ത്തയാണ് സിനിമാലോകത്തുനിന്നും വരുന്നത്. ധ്യാന്‍ തന്നെയാണ് സംവിധായകന്‍.
ലോക്ക് ഡൗണ്‍ സമയത്ത് ചിത്രത്തിന്റെ തിരക്കഥയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിരുന്നു. നിവിന്‍, അജു വര്‍ഗ്ഗീസ് എന്നിവരുമായി ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു

എന്നാല്‍ ചിത്രം തീരുമാനിച്ചെങ്കിലും മറ്റു കാര്യങ്ങളില്‍ ധാരണയായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായില്ലെന്നാണ് ധ്യാന്‍ പറയുന്നത്.