അതിസുന്ദരിയായി നമിതയുടെ ഫോട്ടോ ഷൂട്ട്; അണിയിച്ചൊരുക്കി താരപുത്രി [Photos]

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന യുവനായികമാരിലൊരാളാണ് നമിത പ്രമോദ്. പുതിയ സിനിമകള്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായെങ്കിലും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ നമിതയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. മണവാട്ടിയായി അണിഞ്ഞൊരുങ്ങിയും ഗൗണ്‍ അണിഞ്ഞുമൊക്കെയാണ് നമിത ചിത്രത്തിലുള്ളത്.

താരത്തെ മനോഹരിയാക്കി അണിയിച്ചൊരുക്കിയത് ഒരു താരപുത്രിയാണ്.നടനും സംവിദായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയുടെ പുത്തന്‍ ലുക്കിനു പിറകില്‍. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.