പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ

നടനും, സംവിധായകനും, മികച്ച നർത്തകനുമെല്ലാമാണ് തെന്നിന്ത്യൻ താരം പ്രഭുദേവ. സിനിമ പോലെതന്നെ ഏറെ സംഭവ ബഹുലവും പ്രണയകഥകൾ നിറഞ്ഞതുമായിരുന്നു താരത്തിന്റെ വ്യക്തി ജീവിതവും.ആദ്യ ഭാര്യ റംലത്തുമായുള്ള വിവാഹവും, വിവാഹമോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയുമായുള്ള പ്രണയത്തോടെയാണ് പ്രഭുദേവ ആദ്യവിവാഹ ബന്ധം വേർപ്പെടുത്തുന്നത്. എന്നാൽ നയൻസുമായി തെറ്റിപ്പിരിയുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രങുദേവ വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടതെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. തന്റെ പുത്തൻ ബോളിവുഡ് ചിത്രമായ രാധേയുടെ തിരിക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. സൽമാൻ നായകനകുന്ന ചിത്രം ഉടൻ ചിതച്രീകരണം പൂർത്തിയാക്കാനൊരുങ്ങുകയാണ്.