ഇതിഹാസ താരം ജയന്‍ മണ്‍മറഞ്ഞിട്ട് 40 വര്‍ഷം; ഓര്‍മ്മയായത് മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം

ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാള സിനിയുടെ പൗരുഷത്തിന്റെ പ്രതീകമായി മാറിയ നായകനാണ് ജയന്‍. നാവികസേനയിലെ ഉദ്യോഗം ത്യജിച്ച് സിനിമയുടെ വെലഅളിവെളിച്ചത്തിലേക്കെത്തിയ താരം അകാലത്തില്‍ നമ്മെ വേര്‍പിരിയുകയായിരുന്നു. ജയന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 40 വയസ്.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്‍ ജനിച്ചത്. കൊട്ടാരക്കര മാധവന്‍ പിള്ളയുടേയും ഓലിയില്‍ ഭാരതിയമ്മയുചേയും മകനായ കൃഷ്ണന്‍ നായര്‍ പതിനഢ്ചുവര്‍ഷം നാവികസേനയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് സിനിമയിലേക്കെത്തുന്നത്. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്. 1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വെള്ളിത്തിരയില്‍ എത്തിയത് . പിന്നീട് ചെറിയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു.

ആക്ഷന്‍ഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണ്. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെല്‍ബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയര്‍ സ്‌റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. ജയന്റെ ഡയലോഗുകളും അംഗ ചലനങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളക്കരയില്‍ പലവിധത്തില്‍ ട്രെന്‍ഡായി തുടരുന്നു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും ആ നായകന്റെ അഭിനയത്തിനു മുതല്‍ക്കൂട്ടായി. അതുകൊണ്ടുതന്നെയാകാം അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റുകയായിരുന്നു.. സാഹസികതയോടുള്ള ജയന്റെ അഭിനിവേശം തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ ശൈലികളെപ്പോലും മാറ്റിയെഴുതി.

ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ചചുരുങ്ങിയ കാലയളവിലായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലൂടെയാണ്് അദ്ദേഹം ആദ്യം നായകനാകുന്നത്. അങ്ങാടി എന്ന ചിത്രത്തിലൂടെ താരം ജനകീയനായി മാറി.. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുന്‍കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാറ്റിമറിച്ചു. അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. വീ ആര്‍ നോട്ട് ബെഗേഴ്‌സ് എന്നു തുടങ്ങുന്ന ഇംഗ്ലീഷ് ഡയലോഗുകള്‍ ഏറെ കോരിത്തരിപ്പോടെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

ഫൈറ്റ് സീനുകള്‍ക്ക് വേണ്ടി പ്രമുഖ നടന്‍മാരടക്കം ഡ്യൂപ്പുകളെ ഉപയോഗിച്ചപ്പോള്‍ ജയന്‍ സ്വന്തമായി തന്നെ ആക്ഷന്‍കഥാപാത്രങ്ങള്‍ക്ക് ജീവനേകി.. ഒടുവില്‍ ഒരു ചുത്രത്തിലെ അതിസാഹസികത തന്നെ ആ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തില്‍ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ നടന്ന ആപകടത്തിലാണ് ജയന് മരണം സംഭവിച്ചത്. .41 ാം വയസിലാണ് ആരാധകരുടെ ഹരമായ ജയനെന്ന അതുല്യ പ്രതിഭ ഓര്‍മ്മയാകുന്നത്. വേഷത്തിലും ഭാവത്തിലും അവതരണത്തിലും പ്രേക്ഷകരെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു നടനില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ ഇന്നും ജയനെക്കുറിച്ച് ഓര്‍ക്കുന്നത്.