റൗഡി ബേബിക്ക്‌ 100 കോടി കാഴ്ചക്കാർ; റെക്കോർഡ്‌ സ്വന്തമാക്കുന്ന ആദ്യ സൗത്ത്‌ ഇന്ത്യൻ ഗാനം

ധനുഷ്‌ – സായി പല്ലവി മുഖ്യ വേഷത്തിലെത്തിയ മാരി 2 എന്ന സിനിമയിലെ റൗഡി ബേബി എന്ന ഗാനം യൂട്യൂബിൽ 1 ബില്യൺ അഥവാ 100 കോടി കാഴ്ചക്കാർ എന്ന നേട്ടത്തിൽ. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത്‌ ഇന്ത്യൻ ഗാനവും 5ആമത്‌ ഇന്ത്യൻ ഗാനവുമാണ് റൗഡി ബേബി. യുവാൻ ശങ്കർ രാജ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ ധനുഷും ധീയും ചേർന്നാണ്.