തടത്തിൽ സേവ്യറിന് സ്റ്റീഫൻ നെടുമ്പള്ളിയുമായി എന്ത് ബന്ധം? ചോദ്യങ്ങൾ നിറഞ്ഞ സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം അജു വർഗീസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കു വച്ച ചിത്രമാണ് ഇപ്പോഴും ചർച്ച. ഖദർ ധരിച്ചു കട്ടി കറുത്ത കണ്ണട വച്ചു തടിയ്ക്കുള്ളിൽ ഇരിക്കുന്ന ആ മുഖം സ്റ്റീഫൻ അല്ലെ എന്ന് ഒരു നിമിഷം എങ്കിലും ഏതൊരു പ്രേക്ഷകനും ചിന്തിച്ചു പോവും..
മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി അജു വർഗീസിന്റെ ഏറ്റവും പുതിയ ലുക്ക് ആണ് ഇത്തരം ചർച്ചകൾക്ക് വഴി വയ്ക്കുന്നത്. തടത്തിൽ സേവ്യർ എന്ന കഥാപാത്രത്തെ ആണ് അജു ഉണ്ണി മുകുന്ദൻ നായകൻ ആവുന്ന മേപ്പടിയാനിൽ അവതരിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന ചിത്രത്തിലെ അജുവിന്റെ കഥാപാത്രം എന്തായിരിക്കുമെന്ന സംശയങ്ങൾ നിറഞ്ഞതാണ് ഇപ്പോൾ അജുവിന്റെ കമന്റ് ബോക്‌സ്. മേപ്പടിയാൻ കൂടാതെ, സാജൻ ബേക്കറി സിൻസ് 1962, സുനാമി എന്നിവയും അജുവിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്